ഹോം » പ്രാദേശികം » കാസര്‍കോട് » 

സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ ബിഎംഎസ് പ്രതിഷേധ പ്രകടനം നടത്തി

October 24, 2017

കാഞ്ഞങ്ങാട്/കാസര്‍കോട്: ചുമട്ട് തൊഴിലാളിള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിനെതിരെ ബിഎംഎസ് ഹെഡ് ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ സംഘ് കാസര്‍കോട്, കാഞ്ഞങ്ങാട് നഗരങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി. കാഞ്ഞങ്ങാട് നടന്ന പൊതുയോഗം ഹെഡ് ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ സംഘം ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ മടിക്കൈ ഉദ്ഘാടനം ചെയ്തു.
1978ലെ ചുമട്ട് തൊഴിലാളി നിയമം അനുസരിച്ച് അംഗീകൃത ചുമട് തൊഴിലാളികള്‍ക്ക് പണിയെടുക്കുവാനുള്ള മൗലിക അവകാശം നിഷേധിക്കുന്ന കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റ് തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടിയാണ് കൈക്കൊണ്ടത്. തൊഴിലുടമകളെ ഏകപക്ഷീയമായി സഹായിക്കാനാണ് ഇത്തരത്തില്‍ ഒരു ഓഡിനന്‍സ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ നടപടി തിരുത്തണമെന്ന് ബിഎംഎസ് ആശ്യപ്പെട്ടു. വ്യവസായ വാണിജ്യ വികസനത്തിന് കേരളത്തിലെ ചുമട്ട് തൊഴിലളികളാണ് തടസ്സം നില്‍ക്കുന്നതെഎന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വീതീകരിച്ച് ചുമട്ട് തൊഴിലാളികളെ ഒന്നടങ്കം ആക്ഷേപിക്കുന്നത് ശരിയായ നടപടിയല്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. ഭാസ്‌ക്കരന്‍ ഏച്ചിക്കാനം അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ ജോ.സെക്രട്ടറി സത്യനാഥ്, രാജന്‍ പിലിക്കോട്, ബാലന്‍ കേളോത്ത്, അശോകന്‍ മുട്ടത്ത്, കുഞ്ഞികൃഷ്ണന്‍ പുല്ലൂര്‍, വിജേഷ്, സുനില്‍, വേണു തോയമ്മല്‍, വിനോദ് പൂച്ചക്കാട്, ടി.സനല്‍ കുമാര്‍, രമേശന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കാസര്‍കോട് നഗരത്തില്‍ നടന്ന് പ്രതിഷേധ പ്രകടനത്തില്‍ മേഖലാ ഭാരവാഹികളായ പി.ദിനേശ്, കെ.രതീഷ്, റിജേഷ് ജെ.പി.നഗര്‍, കെ.ബാബുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന യോഗത്തില്‍ ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.എ.ശ്രീനിവാസന്‍, കെ.നാരായണ എന്നിവര്‍ സംസാരിച്ചു.

Related News from Archive
Editor's Pick