ഹോം » പ്രാദേശികം » കാസര്‍കോട് » 

കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ ചട്ടംലംഘിച്ചതായി സെക്രട്ടറി

October 24, 2017

കാഞ്ഞങ്ങാട്: നിയമ പ്രകാരം സ്റ്റാന്റിംഗ് കമ്മറ്റി യോഗം വിളിച്ച് ചേര്‍ക്കാത്ത ചെയര്‍മാന്‍ ചട്ടലംഘനം നടത്തിയതായി നഗരസഭ സെക്രട്ടറി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റിയോഗം വിളിക്കാത്ത ചെയര്‍മാന്‍ മഹമ്മൂദ് മുറിയനാവിയാണ് ചട്ട ലംഘനം നടത്തിയതെന്ന് സെക്രട്ടറി കൗണ്‍സിലിനെ അറിയിച്ചു.സെപ്തംബറില്‍ സ്റ്റാന്റിംഗ് കമ്മറ്റിയോഗം വിളിച്ചു ചേര്‍ക്കാത്ത ചെയര്‍മാന്റെ നടപടി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ കൗണ്‍സിലര്‍മാര്‍ ഇതിന്റെ നിജ സ്ഥിതി അറിയിക്കാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു സെക്രട്ടറിയുടെ മറുപടി.
ആഗസ്റ്റ് 31, ഒക്ടോബര്‍ 21 എന്നീ ദിവസങ്ങളില്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു വെന്ന് സെപ്തംബറില്‍ യോഗം നടന്നതായി മിനുട് സില്‍ കാണുന്നില്ലെന്നും സെക്രട്ടറി അറിയിച്ചതോടെ ചട്ട ലംഘനം നടത്തിയ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനെ പുറത്താക്കണമെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. നിയമ പരമായ നടപടികള്‍ അതിന്റെ വഴിക്ക് നടക്കുമെന്ന് ചര്‍ച്ചയില്‍ ഇടപെട്ട് ചെയര്‍മാന്‍ അറിയിച്ചു. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനെതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

Related News from Archive
Editor's Pick