ഹോം » മറുകര » 

സമീക്ഷ 2017 സിംഗപ്പൂരിൽ നടന്നു

വെബ് ഡെസ്‌ക്
October 26, 2017

വിവേകാനന്ദ സേവാ സംഘ് (VSS) സിംഗപ്പൂർ എല്ലാ വർഷവും നടത്തിവരുന്ന സാംസ്‌കാരിക പരിപാടിയുടെ ഈ വർഷത്തെ പതിപ്പായ ‘സമീക്ഷ-2017’ ഒക്ടോബർ മാസം 22ന് സിംഗപ്പൂർ ശ്രീരാമകൃഷ്ണ മിഷനിൽ വച്ച് നടന്നു. മഠധിപതി പൂജനീയ സ്വാമി ശ്രീ വിമുക്ഷാനന്ദപുരി മഹാരാജ് ആധ്യക്ഷം വഹിച്ച പരിപാടിയിൽ സിംഗപ്പൂരിലെ ഭാരതീയ സമൂഹത്തിൽനിന്നുള്ള മലയാളി കുടുംബങ്ങൾ പങ്കെടുത്ത വിവിധ കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറി.

ഭാരതീയ സാംസ്കാരിക പൈതൃകവും ഹൈന്ദവ മൂല്യങ്ങളും സംരക്ഷിക്കുന്നതിലും, സിംഗപ്പൂരിലെ പ്രവാസി സമൂഹത്തിൽ പ്രത്യേകിച്ച് പുതിയ തലമുറയിൽ അത്തരം ആശയങ്ങൾ ഊട്ടിയുറപ്പിക്കുന്നതിലും VSS നടത്തുന്ന പ്രവർത്തനങ്ങളെ സ്വാമികൾ പ്രത്യേകം അഭിനന്ദിച്ചു.

പരിപാവനമായ ഋഷി പാരമ്പര്യം പിൻപറ്റുന്നവരാണ് നമ്മൾ ഓരോ ഭാരതീയരെന്നും, ആ സനാതന സംസ്കാരത്തിന്റെ വൈശിഷ്ട്യം അടുത്ത തലമുറക്ക് പകർന്ന് കൊടുക്കേണ്ട ഉത്തരവാദിത്വം ചുമലിൽ വഹിക്കുന്നവരാണ് ഭാരതീയരായ എല്ലാ മാതാപിതാക്കളെന്നും സ്വാമികൾ ഓർമിപ്പിച്ചു.

കുട്ടികൾക്കുള്ള ചിത്ര രചനാ മത്സരം, ഗീത പാരായണ മത്സരം, VSS സേവികാ സമിതി അവതരിപ്പിച്ച ശിവനടനം, കൃഷ്ണനാട്ടം, അമ്മമാർ അവതരിപ്പിച്ച തിരുവാതിരക്കളി, VSS പ്രവർത്തകർ അരങ്ങിലെത്തിച്ച നാടകം എന്നിങ്ങനെയുള്ള വിവിധ കലാപരിപാടികളാൽ സമ്പുഷ്ടമായിരുന്നു സമീക്ഷ-2017.

Related News from Archive
Editor's Pick