കോഴിക്കോട്: ഓട്ടോ ഓടിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ഓട്ടോ ഡ്രൈവറുടെ പരാതി. 15 വര്‍ഷമായി വെള്ളിമാടുകുന്ന് വാപ്പോളിത്താഴത്ത് താമസിക്കുന്ന സി. ആഷിഖാണ് മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടുള്ളത്. വിവിധ സ്റ്റാന്റുകളില്‍ ഓട്ടോ വെച്ചപ്പോള്‍ യൂണിയന്കാര് ഇടപെടുകയായിരുന്നെന്ന് ആഷിഖ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പോലീസ് ഇടപെട്ടെങ്കിലും മറ്റു ഡ്രൈവര്‍മാര്‍ അത് സമ്മതിക്കുന്നില്ല. പ്രവാസത്തിന് ശേഷം തിരിച്ചെത്തിയ തനിക്ക് മറ്റു വരുമാനമൊന്നുമില്ല. കുടുംബത്തിന്റെ ചികിത്സാച്ചെലവിന് പോലും വഴിയില്ലാതെ കഷ്ടപ്പെടുകയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിവിക് ചന്ദ്രന്, ബൈജു മേരിക്കുന്ന്, ഷാജഹാന് ഈസ്റ്റ് വെള്ളിമാടുകുന്ന്, നസീദ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: