കോഴിക്കോട്: സ്ത്രീകളിലുണ്ടാകുന്ന മാനസികാരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഇംഹാന്‍സില്‍ പ്രത്യേക ക്ലിനിക്ക് തുടങ്ങി. ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ക്ലിനിക് ഉദ്ഘാടനം ചെയ്തു.
സൈക്യാട്രി, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്, ക്ലിനിക്കല്‍ സൈക്കോളജി, സൈക്യാട്രിക് നഴ്സിംഗ് മേഖലയിലെ വിദഗ്ധരാണ് രോഗികളെ ചികിത്സിക്കുക. എല്ലാ വ്യാഴാഴ്ച്ചയും രാവിലെ ഒന്‍പത് മുതല്‍ 12 മണി വരെയാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനസമയം. മാനസികരോഗം ബാധിച്ച മുതിര്‍ന്നവര്‍ക്കുള്ള നൈപുണ്യ വികസന പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ദേശീയ മാനസികാരോഗ്യ സര്‍വ്വേ കേരള ഡാറ്റ പ്രകാശനം ചെയ്തു.
എ.പ്രദീപ് കുമാര്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ഇംഹാന്‍സ് ഡയറക്ടര്‍ ഡോ.പി. കൃഷ്ണകുമാര്‍, ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി പ്രിന്‍സിപ്പാള്‍ ഡോ. വി.ആര്. രാജേന്ദ്രന്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ്, എന്‍ആര്‍എച്ച്എം പ്രോഗ്രാം മാനേജര്‍ ഡോ. ഇ. ബിജോയ്, ഡോ. റോഷന് ബിജ്ലി, ഡോ. എം.ടി. ഹാരിഷ്, ഡോ.പി.കെ. അനീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: