ഹോം » ഭാരതം » 

അമര്‍നാഥ് തീര്‍ഥാടനത്തിന് സുരക്ഷ ശക്തമാക്കി

July 17, 2011

പല്‍ഗാം: മുംബൈ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ അമര്‍നാഥ് യാത്രയ്ക്കുള്ള സുരക്ഷ ശക്തമാക്കി. തീവ്രവാദ ആക്രമണ ഭീഷണി കണക്കിലെടുത്താണ് സുരക്ഷ ശക്തമാക്കിയത്. സി.ആര്‍പ.പി.എഫിന്റെ 49 കമ്പനി അധിക സേനയെ വിവിധ പാതകളില്‍ വിന്യസിച്ചു.

തീവ്രവാദി ആക്രമണം നേരിടാന്‍ പൂര്‍ണ സജ്ജരെന്നു സി.ആര്‍.പി.എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് രാജേഷ് ദോഗ്ര പറഞ്ഞു. തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിലുള്ള സ്ഥലമാണ് അമര്‍നാഥ്. കഴിഞ്ഞ മൂന്നു വര്‍ഷമായി കാര്യമായ അക്രമണ സംഭവങ്ങള്‍ കശ്മീര്‍ താഴ് വരയിലുണ്ടാകുന്നില്ല.

ഇത്തവണ റെക്കോഡ് തീര്‍ഥാടകരാണ് തീര്‍ഥയാത്രയ്ക്കെത്തിയത്. 3.5 ലക്ഷം പേര്‍ ഇപ്പോള്‍ തന്നെ അമര്‍നാഥിലെത്തി. നാലാഴ്ചയ്ക്കു ശേഷം തീര്‍ഥാടനം പൂര്‍ത്തിയാകും.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick