കൊച്ചി: പീഡിപ്പിക്കുകയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തുകയും ചെയ്തെന്ന പരാതിയുമായി യുവതി ഹൈക്കോടതിയില്‍. പത്തനംതിട്ട സ്വദേശിയായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്. പരാതി എന്‍ഐഎ അന്വേഷിക്കണമെന്നാണ് ആവശ്യം.
ബംഗളുരുവില്‍ വച്ച് പരിചയപ്പെട്ട മാഹി സ്വദേശിയായ മുസ്ലീം യുവാവ് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തിയാണ് മതം മാറ്റിയത്. തുടര്‍ന്ന് സൗദിയില്‍ എത്തിച്ചെന്നും യുവതി വ്യക്തമാക്കി.
സൗദിയില്‍ നിന്നും രക്ഷപ്പെട്ടാണ് നാട്ടിലെത്തിയതെന്നും യുവതി പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: