വടകര: ബിജെപി ബൂത്ത് കമ്മിറ്റി പ്രസിഡന്റിന്റെ വീടിനു നേരെ അക്രമം. വടകര മുനിസിപ്പാലിറ്റിയിലെ ചോളംവയല്‍ ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ഏറമ്പള്ളിക്കുനിയില് ശ്രീജേഷ്കുമാര്‍ എന്ന മണിയുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അക്രമം ഉണ്ടായത്.
അക്രമികള്‍ വീടിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. വാതിലുകള്‍ ചവിട്ടി പൊളിക്കാനും ശ്രമം നടന്നു. കഴിഞ്ഞ ദിവസം ചോളംവയലില്‍ ബിജെപി സ്ഥാപിച്ച കൊടിമരവും ബോര്‍ഡുകളും സിപിഎമ്മുകാര്‍ പ്രകടനമായി എത്തി തകര്‍ത്തിരുന്നു. അതിന്റെ തുടര്‍ച്ചയാണ് അക്രമം എന്നാണ് കരുതുന്നത്. പോലീസില്‍ പരാതി നല്കി.
നഗരസഭ കൗണ്‍സിലര്‍ ടി. കേളു, ബിജെപി നേതാക്കളായ പി.എം. അശോകന്, കടത്തനാട് ബാലകൃഷ്ണന്, സി.പി. ചന്ദ്രന് എന്നിവര്‍ വീട് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: