നെടുങ്കണ്ടം: കുമളി-മൂന്നാര്‍ റോഡില്‍ പാറത്തോട് പാലം തകര്‍ന്നതോടെ തേക്കടിയില്‍ നിന്നും മൂന്നാറിനും തിരിച്ചും വിനോദസഞ്ചാരികളുടെ വരവ് തടസപ്പെട്ടു. ശബരിമല സീസണും പൊതുവേ തകര്‍ന്ന റോഡുകളും കൂടിയായപ്പോള്‍ ടൂറിസം മേഖലക്ക് കനത്ത പ്രഹരമാണ് ഏറ്റിരിക്കുന്നത്.
ഗതാഗതം അടിയന്തിരമായി പുനസ്ഥാപിക്കാന്‍ കരസേനയുടെ സഹായത്തോടെ ബെയ്ലി പാലം നിര്‍മ്മിക്കണമെന്ന് ബിജെപി ഉടുമ്പഞ്ചോല നിയോജകമണ്ഡലം പ്രസിഡന്റ് ടി.എസ്. രാധാകൃഷ്ണന് ആവശ്യപ്പെട്ടു.യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അനീഷ് ചന്ദ്രന്, മഹിളമോര്‍ച്ച ജില്ല പ്രസിഡന്റ് സ്മിത കെ ആര്, ന്യൂനപക്ഷമോര്‍ച്ച ജില്ലപ്രസിഡന്റ് അനില്‍ കട്ടൂപ്പറ, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രാജഗോപാലന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: