പീരുമേട്: അനധികൃത ഭൂമി കയ്യേറ്റങ്ങളും മറ്റും ഒഴിപ്പിക്കുവാനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോഴും റവന്യൂ വകുപ്പിന്റെ മഞ്ചുമല വില്ലേജ് ഓഫീസ് കെട്ടിടം സ്ഥിതി ചെയ്യുന്നത് പുറമ്പോക്കില്‍.
വിവരാവകാശ നിയമ പ്രകാരം ഉടമസ്ഥാവകാശ രേഖയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയായി ലഭിച്ചതാണ് ഈ വിവരം. സര്‍വ്വേ നമ്പര്‍ 144/1 ഉം, തണ്ടപ്പേര് ഇല്ലാത്തതുമാണ് ഈ സ്ഥലം. എന്നാല്‍ അതിരുകള്‍ വ്യക്തമായി പറയുന്നുണ്ട്.
17.4.1982ലാണ് മഞ്ചുമല വില്ലേജ് നിലവില്‍ വന്നത്. തുടക്കത്തില്‍ പഞ്ചായത്ത് കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്റെ പഴയ കെകെ റോഡിലാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതെന്ന് സമീപവാസികളും പറയുന്നു. എന്നാല്‍ ഓഫീസ് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സംബന്ധമായ യാതൊരുവിധ രേഖകളുമില്ലെന്നും, നിര്‍മ്മാണം നടത്തിയത് പുറമ്പോക്കിലാണെന്നും ഇത് സര്‍ക്കാര്‍ ഭൂമിയാണെന്നും മറുപടിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: