കോഴിക്കോട്: അപകടം, കുഴഞ്ഞുവീഴല്‍ തുടങ്ങിയ അടിയന്തരഘട്ടത്തില്‍ നല്‍കേണ്ട പ്രാഥമിക ശുശ്രൂഷകള്‍ നല്കാന് ഇനി വിദ്യാര്‍ത്ഥികളും. ഏയ്ഞ്ചല്‍സ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, ലയണ്‍സ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് മെട്രോ, ജെഡിടി എന്നിവര്‍ സംയുക്തമായാണ് ജില്ലയിലെ അയ്യായിരത്തോളം വിദ്യാര്‍ത്ഥികളെ മെഗാ ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനത്തിലൂടെ ജീവന് രക്ഷാ പാതയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നത്.
14ന് ജെഡിടിയില്‍ നടക്കുന്ന വി കാന്‍ – മെഗാ ബിഎല്‍എസ് പരിശീലന പരിപാടിയില്‍ 1200 സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്, ടിടിസി, ഐടിസി ഉള്‍പ്പെടെ അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കുക.
വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രീയമായ പ്രാഥമിക ശുശ്രൂഷാ പരിശീലനവും ശക്തമായ ബോധവല്‍ക്കരണവും നല്‍കുക വഴി ഇത്തരത്തിലുണ്ടാകുന്ന മരണനിരക്കുകള്‍ ഗണ്യമായി കുറയ്ക്കാന്‍ കഴിയുമെന്ന് ഏയ്ഞ്ചല്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പി.പി. വേണുഗോപാല്‍ പറഞ്ഞു. ഏട്ടാതരം മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികളെയാണ് ജീവന് രക്ഷാ പരിശീലനത്തിലൂടെ ഏയ്ഞ്ചല്‍സ് ലിറ്റില്‍ ഏയിഞ്ചല്സായി മാറ്റുന്നത്. ഇതിനായുള്ള ഡമ്മികള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ വിവിധ ആശുപത്രികളില്‍ നിന്നാണ് നല്‍കുന്നത്.
ഒരോ പത്തു കുട്ടികള്‍ക്കും ഒരു പരിശീലകന് ഉണ്ടാകും. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മെഡിക്കല്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, ഇഎംസിടി പരിശീലനം നേടിയവര്‍ എന്നിവരാണ് ബിഎല്‍എസ് പരിശീലനം നല്‍കുക. ഏയ്ഞ്ചല്‍സിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനകം അന്പതിനായരത്തില് പരം പേര്‍ക്ക് ഇത്തരത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം ആംബലുന്‍സ് ഡ്രൈവര്‍മാര്‍ക്കും ഏയ്ഞ്ചല്‍സ് പരിശീലനം നല്‍കിയിട്ടുണ്ട്.
ഗ്രാമപ്രദേശങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. 22ന് കൂരാച്ചുണ്ടില്‍ വി കാന്‍ പദ്ധതിയുടെ ഉദ്ഘാടനം കലക്ടര്‍ യു.വി. ജോസ് നിര്‍വഹിക്കുന്നതോടെ പഞ്ചായത്ത് തലത്തിലേക്കും പ്രവര്‍ത്തനങ്ങള്‍ എത്തും.
14ന് രാവിലെ ഒന്‍പതിന് ജെഡിടി കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന മെഗാ ബിഎല്‍എസ് പരിശീലന പരിപാടി മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവന് എംപി, എംഎല്‍എമാരായ എ. പ്രദീപ്കുമാര്‍, വി.കെ. സി. മമ്മദ്കോയ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്, ഏയ്ഞ്ചല്‍സ് ചെയര്മാന് കൂടിയായ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും സംഘാകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഡ്വ. മാത്യുകട്ടിക്കാന, അഡ്വ. സുരേഷ്മേനോന്‍, ഡോ. അജില്‍ അബ്ദുള്ള, കെ. പ്രേംനാഥ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: