തൊടുപുഴ: തൊടുപുഴ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ഓറഞ്ചില്‍ പുഴുക്കളെ കണ്ടെത്തി. കോലാനി സ്വദേശി ഡിനില്നാഥ് വാങ്ങിയ ഓറഞ്ചിലാണ് പുഴുക്കളെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം 1.5 കിലോയ്ക്ക് 100 രൂപ നിരക്കില്‍ വാങ്ങിയ ഓറഞ്ചിലാണ് നിറയെ പുഴുക്കളെ കണ്ടെത്തിയത്.
മറ്റ് ഓറഞ്ചുകളും പൊളിച്ച് നോക്കിയപ്പോള്‍ അതില്‍ അഞ്ചെണ്ണത്തിലും പുഴുക്കളെ കണ്ടെത്തി. പുറമെ കേടുപാടുകള്‍ കാണാത്തതിനാലാണ് ഓറഞ്ച് വാങ്ങിയതെന്ന് ഡിനില്‍ പറഞ്ഞു. ഭക്ഷ്യ വിഭാഗത്തിന് ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന വഴിയോര കച്ചവടക്കാരും ചീഞ്ഞ ഓറഞ്ച് വില്‍ക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വിഭാഗമോ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ വിഭാഗമോ ചീഞ്ഞ പഴവര്‍ഗങ്ങള്‍ വില്‍ക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: