ഹോം » മറുകര » 

സാല്‍മിയ ഏരിയാ കുടുംബസംഗമം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്
November 11, 2017

കൂവൈറ്റ് : ഭാരതീയ പ്രവാസി പരിഷത് കൂവൈറ്റ് സാല്‍മിയ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. സാല്‍മിയ നന്ദനം ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് രാജശേഖരന്‍ ഭദ്ര ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഏരിയ പ്രസിഡന്റ് രമേശ് പിള്ള അദ്ധ്യക്ഷനായിരുന്നു.

സേവാദര്‍ശന്‍ പ്രസിഡന്റ് സഞ്ജുരാജ്, സ്ത്രീ ശക്തി സെക്രട്ടറി ചന്ദ്രിക രവികുമാര്‍, മോഹനന്‍ തുടങ്ങിയതര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം ഭാരതീയ പ്രവാസി പരിഷത് അംഗങ്ങളും സ്ത്രീ ശക്തി പ്രവര്‍ത്തകര്‍ അവതരിപ്പിച്ച തിരുവാതിര, ഡാന്‍സ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

Related News from Archive
Editor's Pick