നെടുങ്കണ്ടം: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികന് പിടിയില്‍. തൂക്കുപാലം കാനാട്ട് ജോസ് (62) നെയാണ് നെടുങ്കണ്ടം പോലീസ് പിടികൂടിയത്. സ്കൂളധികൃതര്‍ നടത്തിയ കൗണ്‍സിലിങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് സ്കൂളധികൃതര്‍ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറി.
ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: