പട്ടാമ്പി: മുളയംകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ നടപന്തല്‍ ഉദ്ഘാടനം നാളെ വൈകിട്ട് 4 മണിക്ക് കുളത്തൂര്‍ അദ്വൈത ആശ്രമം മഠാധിപധി സംപൂജ്യ സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും.
അന്നെ ദിവസം നടക്കുന്ന സംസ്കാരിക സമ്മേളനം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ.വാസു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിന്റെ ദീപ പ്രോജ്ജ്വലനം ക്ഷേത്രം തന്ത്രി അണ്ടലാടി മനയ്ക്കല്‍ ഉണ്ണി നമ്പൂതിരിപ്പാട് നിര്‍വ്വഹിക്കും.
ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് രാവിലെ 8ന് വിളിച്ചു ചൊല്ലി പ്രായശ്ചിത്തവും, 9ന് കളഭാഭിഷേകവും നടക്കും. വൈകിട്ട് 4ന് ചിദാനന്തപുരി സ്വാമികളുടെ ഭക്തിപ്രഭാഷണവും ഉണ്ടായിരിക്കും. എല്ലാ ഭക്തജനങ്ങളും ചടങ്ങില്‍ പങ്കെടുക്കണമെന്ന് കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് പി.ശിവരാമന്, സെക്രട്ടറി കെ.പി.രാജേഷ്, ജനറല്‍ കണ്‍വീനര്‍ കെ.പി.മുരളിധരന് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: