ഹോം » വാണിജ്യം » 

കിടിലൻ ഓഫറുമായി ജിയോ

വെബ് ഡെസ്‌ക്
November 12, 2017

മുംബൈ: 399 രൂപായ്ക്കോ അതിനു മുകളിലോ റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് ജിയോ അവരുടെ ഏറ്റവും പുതിയ ക്യാഷ് ബാക്ക് ഓഫറുകള്‍ നല്‍കുന്നു. കുറച്ചു നാളുകളായി ജിയോ അവരുടെ ഓഫറുകള്‍ എല്ലാം തന്നെ കുറച്ചുകൊണ്ടിരിക്കുകയായിരുന്നു.

ജിയോ തിരികെ നല്‍കുന്ന പണം കറന്‍സിയായല്ല ലഭിക്കുക. മറിച്ച്‌ ജിയോയുടെ ഡിജിറ്റല്‍ വാലറ്റിലേക്കും ക്യാഷ് ബാക്ക് വൗച്ചറായുമാണ് ഉപഭോക്താക്കളിലെത്തുക. ജിയോ പ്രൈം അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. ഈ ക്യാഷ് ഉപയോഗിച്ച്‌ ഉപഭോതാക്കള്‍ക്ക് ആമസോണ്‍ ‘പേടിഎം’ പോലെയുള്ള ഓണ്‍ലൈന്‍ ഷോപ്പുകളില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങിക്കാന്‍ സാധിക്കുന്നതാണ് .

399 രൂപയ്ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായും 300 രൂപ ക്യാഷ് ബാക്ക് വൗച്ചറായും ശേഷിക്കുന്ന 1899 രൂപയ്ക്ക് ഇ കൊമേഴ്സ് വെബ്സൈറ്റുകള്‍ വഴി ഷോപ്പിങ്ങും നടത്താം.

Related News from Archive
Editor's Pick