ഹോം » പ്രാദേശികം » പത്തനംതിട്ട » 

ആറന്മുള പാടശേഖരങ്ങളില്‍ കൃഷി പുനഃരാരംഭിക്കണം: ബിജെപി

November 13, 2017

ആറന്മുള : സംസ്ഥാന സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ചു തുടങ്ങിയ ആറന്മുള നെല്ല് കൃഷി അതിന്റെ ഈ വര്‍ഷത്തെ തുടര്‍ പദ്ധതികള്‍ ഒന്നും തന്നെ ചെയ്യാതെ അവതാളത്തില്‍ ആയിരിക്കുന്നതായി ബിജെപി, ആറന്മുള പഞ്ചായത്ത് പ്രസിഡന്റ് വി.സുരേഷ് കുമാര്‍ പറഞ്ഞു. മുണ്ടകന്‍ കൃഷി രീതിയില്‍ കൃഷി ചെയ്യുന്ന ഇവിടുത്തെ പാടശേഖരങ്ങളില്‍ കൃഷിക്കായി ഇതുവരെയും യാതൊന്നും ചെയ്യാത്തത് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് വെളിവാക്കുന്നു.
ആറന്മുളയിലെ മുഴുവന്‍ പാടശേഖരങ്ങളിലും ഈ വര്‍ഷം കൃഷി ഇറക്കുമെന്നു പ്രഖ്യാപിച്ച മന്ത്രിയുടെ വാക്ക് പാഴ് വാക്കായി മാറിയിരിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ആറന്മുള കൃഷിഭവനില്‍ സ്ഥിരമായി ഒരു കൃഷി ഓഫീസര്‍ ഇല്ലാത്തും മുന്‍ വര്‍ഷത്തെ അഴിമതിയുടെ അന്വേഷണം എങ്ങും എത്തിയിട്ടില്ല എന്നതും കര്‍ഷകരില്‍ ആശങ്കയ്ക്ക് ജനിപ്പിക്കുന്നു.
ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ മണ്ണ് നീക്കി ഒരു സെന്റ് ഭൂമിയില്‍ പോലും കൃഷി ചെയ്യാതെ നെല്‍ കൃഷി തന്നെ അട്ടിമറിച്ചതില്‍ എംഎല്‍എ ജനങ്ങളോടെ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകരുടെ മേല്‍ പഴിചാരാതെ കൃഷിക്ക് അനുയോജ്യമായ പാടശേഖരങ്ങളില്‍ തുടര്‍ പദ്ധതികള്‍ക്കായി എംഎല്‍എ അടിയന്തിരമായി കര്‍ഷകരുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി ബിജെപി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിമാനത്താവള പദ്ധതി പ്രദേശമുള്‍പ്പടെ മുഴുവന്‍ പാടശേഖരങ്ങളിലും അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്തു അടിയന്തിരമായി കൃഷി പുന:രാരംഭിക്കണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10 മണിക്ക് ആറന്മുള കൃഷി ഓഫീസിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു

പത്തനംതിട്ട - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick