ഹോം » പൊതുവാര്‍ത്ത » വിദ്യാഭ്യാസം

ഇന്‍ഡസ്ട്രിയല്‍ മാനേജ്‌മെന്റ്; ‘നിറ്റി’മുംബൈയിലാണ് പഠനാവസരം

പ്രിന്റ്‌ എഡിഷന്‍  ·  November 13, 2017

സമര്‍ത്ഥരായ ഫസ്റ്റ് ക്ലാസ് എന്‍ജിനീയറിംഗ് ബിരുദക്കാര്‍ക്ക് മികച്ച കരിയറിന് വഴിയൊരുക്കുന്ന ഇന്‍ഡസ്ട്രിയല്‍ മാനേജ്‌മെന്റ് ((PGDIM))- ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി ആന്റ് എന്‍വയോണ്‍െമന്റല്‍ മാനേജ്‌മെന്റ് (PGDISEM) പിജി ഡിപ്ലോമാ പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.

ഭാരതസര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ മുംബൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗ് (നിറ്റി) ആണ് 2018 വര്‍ഷത്തിലാരംഭിക്കുന്ന ഈ പ്രോഗ്രാമുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷ ഓണ്‍ലൈനായി www.nitie.edu എന്ന വെബ്‌സൈറ്റിലൂടെ ജനുവരി 22 നകം സമര്‍പ്പിക്കാം. പൊതുവായ ഒറ്റ അപേക്ഷ മതി.

അപേക്ഷാഫീസ് ഓരോ പ്രോഗ്രാമിനും 1000 രൂപ വീതമാണ്. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 500 രൂപ മതിയാകും. പ്രവാസി ഇന്ത്യക്കാര്‍ (എന്‍ആര്‍ഐ), വിദേശവിദ്യാര്‍ത്ഥികള്‍ 50 യുഎസ് ഡോളര്‍ വീതം നല്‍കണം.

ഏതെങ്കിലും എന്‍ജിനീയറിംഗ്/ടെക്‌നോളജി ബ്രാഞ്ചില്‍ 60 % മാര്‍ക്കില്‍ കുറയാത്ത ബാച്ചിലേഴ്‌സ് ഡിഗ്രിയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 55 % മാര്‍ക്ക് മതി. IIM-CAT 2017 അഭിമുഖീകരിക്കുന്നവരാകണം. ക്യാറ്റ് 2017 സ്‌കോര്‍ പരിഗണിച്ചാണ് പ്രാഥമിക തെരഞ്ഞെടുപ്പ്. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് GMAT സ്‌കോര്‍ മതിയാകും. സ്‌പോണ്‍സേര്‍ഡ് വിഭാഗക്കാര്‍ക്ക് ക്യാറ്റ് സ്‌കോര്‍ ആവശ്യമില്ല. രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടാകണം.

ഗ്രൂപ്പ് ചര്‍ച്ചയും ഇന്റര്‍വ്യൂവും നടത്തിയാണ് അന്തിമ സെലക്ഷന്‍. മാര്‍ച്ച് 26 മുതല്‍ 30 വരെയാണ് ഇത് നടത്തുക.

PGDIM കോഴ്‌സില്‍ 274 പേര്‍ക്കും PGDISEM കോഴ്‌സില്‍ 39 പേര്‍ക്കും അഡ്മിഷന്‍ ലഭിക്കുന്നതാണ്. രണ്ടുവര്‍ഷത്തെ ഫുള്‍ടൈം കോഴ്‌സുകളാണിത്. ആദ്യവര്‍ഷം 4,19000 രൂപയും രണ്ടാം വര്‍ഷം 3,91000 രൂപയും വിവിധ ഇനങ്ങളിലായി ഫീസ് അടയ്ക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.nitie.edu കാണുക.

Related News from Archive
Editor's Pick