സംസ്ഥാന ജൂനിയര്‍ കബഡി: പുരുഷവിഭാഗത്തില്‍ കോഴിക്കോടിനും വനിതാ വിഭാഗത്തില്‍ കൊല്ലത്തിനും കിരീടം

Sunday 12 November 2017 10:15 pm IST

പേരാമ്പ്ര: സംസ്ഥാന ജൂനിയര്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗത്തില്‍ കോഴിക്കോടും വനിതാ വിഭാഗത്തില്‍ കൊല്ലവും ചാമ്പ്യന്മാരായി. ആവേശകരമായ മത്സരത്തില്‍ ആതിഥേയരായ കോഴിക്കോട് കാസര്‍ഗോഡിനെ തോല്‍പ്പിച്ചും വനിതാ വിഭാഗത്തില്‍ കൊല്ലം കോട്ടയത്തെ തോല്‍പ്പിച്ചുമാണ് കിരീടം നേടിയത്. മത്സരത്തിലെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍ പ്ലെയര്‍ ആയി കോഴിക്കോട് ടീമിലെ ആദര്‍ശിനെ തെരഞ്ഞെടുത്തു. എമര്‍ജിങ്ങ് പ്ലയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ് ട്രോഫിക്ക് കാസര്‍ഗോഡ് ടീമിലെ അശ്വിന്‍ രാജ് അര്‍ഹനായി. മികച്ച വനിതാ കളിക്കാര്‍ക്കുള്ള ട്രോഫി കോട്ടയം ടീമിലെ അലീനയും കൊല്ലം ടീമിലെ അമലയും കരസ്ഥമാക്കി. ബെസ്റ്റ് പ്ലെയര്‍ ഓഫ് ദി വുമണ്‍ പ്ലയര്‍ ട്രോഫി കൊല്ലത്തിന്റെ വിദ്യയ്ക്ക് ലഭിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ്‌കൗണ്‍സില്‍ പ്രസിഡണ്ട് ടി.പി. ദാസന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.