ഹോം » പൊതുവാര്‍ത്ത » 

മുംബൈ സ്ഫോടനം: പോലീസ് ചോദ്യം ചെയ്തയാള്‍ മരിച്ചു

July 17, 2011

മുംബൈ: ബുധനാഴ്ച മുംബയിലുണ്ടായ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട്‌ തീവ്രവാദ വിരുദ്ധ സ്ക്വാഡ് ചോദ്യം ചെയ്തു വിട്ടയച്ച യുവാവ് മരിച്ചു. 2008ലെ അഹമ്മദാബാദ്‌ സ്ഫോടന കേസിലെ പ്രതി അഫ്‌സല്‍ ഉസ്‌മാനിയുടെ സഹോദരന്‍ ഫൈസ്‌ ഉസ്‌മാനിയാണ്‌ മരിച്ചത്‌.

ചോദ്യം ചെയ്യലിനു ശേഷം വീട്ടിലെത്തിയ ഇയാള്‍ക്കു ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സിയോണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഫൈസിനെ പോലീസ് ക്രൂരമായി പീഡിപ്പിച്ചെന്നു വീട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ ആരോപണം പോലീസ് നിഷേധിച്ചു.

ഉയര്‍ന്ന രക്തസമര്‍ദമാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് ഡി.സി.പി നിസാര്‍ തംബോലി അറിയിച്ചു. സബര്‍ബന്‍ മുംബൈയിലെ ഗോവന്ദിയിലെ താമസക്കാരനായ ഫൈസിനെ ഇന്നലെയാണ്‌ പോലീസ്‌ ചോദ്യം ചെയ്‌തത്‌.

വൈകിട്ട്‌ ആറു മണിയോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. കഴിഞ്ഞ മൂന്ന്‌ നാലു ദിവസമായി ഇയാളുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയിലായിരുന്നെന്നും, മരുന്നകള്‍ മുടങ്ങിയതായും പോലീസ്‌ വക്താവ്‌ പറഞ്ഞു.

Related News from Archive
Editor's Pick