മഹാറാലിക്കുശേഷം വീരോചിത മടക്കം

Monday 13 November 2017 2:24 pm IST

തിരുവനന്തപുരം: മാര്‍ക്‌സിസ്റ്റ് അക്രമണത്തിനെതിരെ എബിവിപി സംഘടിപ്പിച്ച മഹാറാലിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പങ്കെടുത്തവര്‍ മടങ്ങുന്നു. പരിപാടിയുടെ മഹാ വിജയത്തിനശേഷം വീരോചിതമായ മടക്കമാണ് എബിവിപി കേരളാഘടകം ഒരുക്കിയത്. റാലിയും പൊതുസമ്മേളനവും കഴിഞ്ഞ് വൈകിട്ടുതന്നെ അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെയും ഛത്തീസ്ഘട്ട് തുടങ്ങിയ സംസ്ഥാനങ്ങളിലെയും പ്രതിനിധികള്‍ മടങ്ങി. ഇന്നലെ തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവര്‍ രാപ്തി സാഹര്‍, കേരളാഎക്‌സ്പ്രസ്, മുംബൈ സിഎസ്ടി, മംഗള തുടങ്ങിയ ട്രെയിനുകളില്‍ മടങ്ങി. ഇന്നോടെ എല്ലാ പ്രതിനിധികളും അവരവരുടെ നാട്ടിലേക്ക് വണ്ടി കയറും. അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്റ് തുടങ്ങി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിനിധികളും ഇന്ന് മടങ്ങും.