ഹോം » ലോകം » 

ദൈവനിന്ദ; നിയമം ശക്തമാക്കാന്‍ പാക്കിസ്ഥാനില്‍ പ്രക്ഷോഭം

വെബ് ഡെസ്‌ക്
November 13, 2017

ഇസ്ലാമബാദ്: നിയമമന്ത്രി രാജിവയ്ക്കുക, ദൈവ നിന്ദക്കുള്ള ശിക്ഷ കഠിനമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മൗലവിയുടെ നേതൃത്വത്തില്‍ പാക്കിസ്ഥാനില്‍ വന്‍ പ്രക്ഷോഭം. സമരക്കാര്‍ ഇസ്‌ളാമാബാദിലേക്കുള്ള പ്രധാനവഴി അടച്ചു. കടുത്ത തീവ്രവാദി ഖാദിം ഹുസൈന്‍ റിസ്‌വിയുടെ നേതൃത്തിലാണ് ആയിരക്കണക്കിന് പേര്‍ സമരം തുടങ്ങിയത്.

കഴിഞ്ഞ മാസം പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പ് നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. പാര്‍ലമെന്റിലേക്കടക്കം തെരഞ്ഞെടുക്കപ്പെടുന്നവര്‍ ചെയ്യുന്ന പ്രതിജ്ഞയില്‍മുഹമ്മദ് ദൈവത്തിന്റെ അവസാന പ്രവാചകന്‍ എന്ന വാക്ക് ചേര്‍ത്തു.

ഇത് ദൈവനിന്ദയാണെന്നും ഇതിന് ഉത്തരവാദിയായ നിയമമന്ത്രി രാജിവയ്ക്കണമെന്നുമാണ് മതതീവ്രവാദകളുടെ ആവശ്യം. മാത്രമല്ല ദൈവനിന്ദ നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

 

ലോകം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick