ഹോം » കായികം » 

ലോകകപ്പ് യോഗ്യത സ്വിറ്റ്‌സര്‍ലന്‍ഡും ക്രൊയേഷ്യയും റഷ്യയിലേക്ക്

November 14, 2017

ബാസല്‍: അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിലേക്ക് യൂറോപ്പില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്‍ഡും ക്രൊയേഷ്യയും ടിക്കറ്റ് സ്വന്തമാക്കി. ഇരുടീമുകളും പ്ലേ ഓഫിന്റെ രണ്ടാം പാദത്തില്‍ സമനിലകൊണ്ട് തൃപ്തരായെങ്കിലും ആദ്യ പാദത്തില്‍ നേടിയ വിജയമാണ് ലോകകപ്പ് ടിക്കറ്റ് സാധ്യമാക്കിയത്. സ്വിറ്റ്‌സര്‍ലന്‍ഡ് ആദ്യപാദത്തില്‍ 1-0ന് വടക്കന്‍ അയര്‍ലന്‍ഡിനെയും ക്രൊയേഷ്യ 4-1ന് ഗ്രീസിനെയും തോല്‍പ്പിച്ചു.

തുടര്‍ച്ചയായി നാലാം തവണ ലോകകപ്പിലേക്ക് യോഗ്യത നേടിയ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ 11-ാം ചാമ്പ്യന്‍ഷിപ്പാണ് ഇത്തവണത്തേത്. ക്രൊയേഷ്യ തുടര്‍ച്ചയായ രണ്ടാം പ്രാവശ്യമാണ് ലോകകപ്പ് ടിക്കറ്റ് നേടിയത്. 1998-ല്‍ ആദ്യമായി ലോകകപ്പ് കളിച്ച അവരുടെ അഞ്ചാം ടൂര്‍ണമെന്റാണ് ഇത്തവണത്തേത്.

Related News from Archive
Editor's Pick