ഹോം » പൊതുവാര്‍ത്ത » 

നിയമന കേസ്: വിഎസിന്റ മകന് ക്ലീന്‍ ചിറ്റ്

November 14, 2017

തിരുവനന്തപുരം: ഐഎച്ച്ആര്‍ഡി നിയമന കേസില്‍ വിഎസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിന് ക്ലീന്‍ ചിറ്റ്.

തെളിവുകളില്ലാത്തതിനാല്‍ കേസ് അവസാനിപ്പിച്ചതായി വിജിലന്‍സ് എസ്പി കെ ജയകുമാര്‍ വിജിലന്‍സ് പ്രത്യേകകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അരുണിനൊപ്പം, ഐഎച്ച്ആര്‍ഡി അഡ്മിനിസ്രേറ്റീവ് ഓഫീസറായിരുന്ന രവീന്ദ്രന്‍ നായര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കിയിട്ടുണ്ട്.

അരുണിനെതിരായ നിയമസഭ സമിതിയുടെ കണ്ടെത്തലുകള്‍ വിജിലന്‍സ് തള്ളി. യോഗ്യതാമാനദണ്ഡങ്ങള്‍ പാലിക്കാതെ അരുണ്‍കുമാറിന് നിയമനവും സ്ഥാനക്കയറ്റവും നല്‍കിയെന്നായിരുന്നു കേസ്. നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് അരുണിനെ ഐഎച്ച്ആര്‍ഡി അസിസ്റ്റന്റ് ഡയറക്ടറായി നിയമിച്ചത്്. ജോയിന്റ്ഡയറക്ടറായും അഡീഷണല്‍ ഡയറക്ടറായും ഐസിടി അക്കാദമി ഡയറക്ടറായും അരുണിന് പിന്നീട് സ്ഥാനക്കയറ്റം ലഭിച്ചു.

നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന നിയമസഭ സമിതിയുടെ കണ്ടെലിനെ തുടര്‍ന്നാണ് 2011 ല്‍ അരുണിനെതിരെ യുഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.

Related News from Archive
Editor's Pick