ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

ഒത്തുകളിച്ച് സിപിഎമ്മും പോലീസും

November 13, 2017

ഗുരുവായൂര്‍: മേഖലയില്‍ ബി.ജെ.പി.പ്രവര്‍ത്തകര്‍ക്കു നേരെ കരുതി കൂട്ടിയുള്ള ആക്രമണങ്ങളും കൊലപാതകവും നടക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയിട്ടും ജില്ലാ പോലീസ് മേധാവി മുഖവിലക്കെടുത്തില്ല.
കഴിഞ്ഞ രണ്ടു മാസമായി കണ്ണൂരില്‍ നിന്നുള്ള സി.പി.എം.സംഘങ്ങള്‍ മണലൂര്‍ ഗുരുവായൂര്‍ പ്രദേശത്ത് താവളമടിച്ചിട്ടുണ്ടെന്ന വിവരം രേഖാമൂലം കൊടുത്തിട്ടും ജില്ലാ പോലീസ് സൂപ്രണ്ട് ഇത് പരിഹസിച്ച് തള്ളുകയായിരുന്നു.മാത്രമല്ലഅവര്‍ നിങ്ങളെ ഒന്നും ചെയ്യില്ല, നിങ്ങള്‍ അവരെയൊന്നും ചെയ്യാതിരുന്നാല്‍ മതി എന്നാണ് ഇദ്ദേഹം ബി.ജെ.പി.ജില്ലാ നേതാക്കളോട് പറഞ്ഞത്. ഇത് പോലീസും സി.പി.എമ്മും തമ്മിലുള്ള ഒത്തുകളിയാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ട വാടാനപ്പിള്ളി സ്വദേശിയായ സി.പി.എം പ്രവര്‍ത്തകന്‍ ധീരജിന്റെ ചരമ വാര്‍ഷീക ദിനത്തില്‍ കഴിഞ്ഞ ദിവസം ജാഥ നയിച്ചത് കണ്ണൂരില്‍ നിന്ന് ഇറക്കുമതി ചെയ്ത പാര്‍ട്ടി ഗുണ്ടയായിരുന്നു. ഇതും പോലീസിനെ തത്സമയം അറിയിച്ചിരുന്നു. എന്നിട്ടും പോലീസ് കണ്ണടച്ചതാണ് ആനന്ദന്റെ മരണത്തിന് കാരണമായത്.

Related News from Archive
Editor's Pick