ഹോം » പ്രാദേശികം » തൃശ്ശൂര്‍ » 

വിലാപയാത്രയില്‍ ആയിരങ്ങള്‍

November 13, 2017

ഗുരുവായൂര്‍: തേങ്ങലടക്കി ഒരു ഗ്രാമം. ആനന്ദനെ ഒരുനോക്കുകാണാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്നലെ ഉച്ചയോടെ വിലാപയാത്രയായി മൃതദേഹം വീട്ടിലെത്തിക്കുമ്പോഴേക്കും വീടും പരിസരവും ജനസാഗരമായി മാറിക്കഴിഞ്ഞിരുന്നു.
ബിജെപി – സംഘപരിവാര്‍ നേതാക്കള്‍, പ്രവര്‍ത്തകര്‍, നാട്ടുകാര്‍ ഉള്‍പ്പടെ ആയിരങ്ങള്‍ ആനന്ദനെ ഒരുനോക്കുകാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും കാത്തുനിന്നു. വന്‍ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. ജില്ലാകളക്ടര്‍ 144 പ്രഖ്യാപിച്ചിരുന്നതിനാല്‍ വിലാപയാത്രയെസംബന്ധിച്ച് ചെറിയ ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കിലും പിന്നീട് തടസ്സം ഉണ്ടായില്ല.
മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ അമ്മയുടേയും സഹോദരന്റേയും വിലാപം കണ്ടുനിന്നവരേയും സങ്കടക്കടലിലാക്കി. സഹോദരന്‍ അഭിഷേക് അന്ത്യകര്‍മ്മങ്ങള്‍ നിര്‍വഹിച്ചു.

തൃശ്ശൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick