ഹോം » കേരളം » 

അരൂര്‍- ഇടപ്പള്ളി ദേശീയപാതയില്‍ ടോള്‍ പിരിവ് പുനരാരംഭിച്ചു

July 17, 2011

കൊച്ചി: അരൂര്‍- ഇടപ്പള്ളി ദേശീയപാതയില്‍ ടോള്‍ പിരിവ് പുനരാരംഭിച്ചു. രാവിലെ ഒന്‍പതു മണിയോടെയാണു ടോള്‍ പിരിവ് ആരംഭിച്ചത്. സ്ഥലത്ത് കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ചയാണ് ടോള്‍ പിരിവ് ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ വേണ്ട സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നതിനാല്‍ നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതര്‍ ടോള്‍ പിരിവ് മാറ്റിവയ്ക്കുകയായിരുന്നു. കൂടാതെ ടോള്‍ പിരിവിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. നിരവധി സംഘടനകള്‍ പ്രകടനം നടത്തുകയും ചെയ്തു.

കുമ്പളം സ്വദേശികളെ ടോളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ അരൂര്‍, മരട് എന്നീ പ്രദേശവാസികളെ ടോളില്‍ നിന്നൊഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.

Related News from Archive
Editor's Pick