ഭൂമികുലുങ്ങി, അവതാരകന്‍ കുലുങ്ങിയില്ല

Tuesday 14 November 2017 6:12 pm IST

എര്‍ബില്‍ (ഇറാഖ്): ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ 450 പേര്‍ മരിച്ച ഭൂകമ്പം തത്സമയം റിപ്പോര്‍ട്ട് ചെയ്ത ടിവി ചാനല്‍ റുദാവ് ടിവിക്ക് പ്രശംസകള്‍. ടിവി അവതാരകന്‍ കാണിച്ച അസാമാന്യ ധൈര്യവും ചര്‍ച്ചയാകുന്നു. റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ അപകടകരമായ സ്ഥിതി വിശേഷമായിരുന്നു.ചാനലില്‍ തത്സമയ അഭിമുഖം നടക്കുകയായിരുന്നു. ഭൂകമ്പം അനുഭവപ്പെട്ടപ്പോള്‍ത്തന്നെ സുലൈമാനിയയില്‍നിന്ന് ടിവിയോട് സംസാരിച്ചിരുന്ന അതിഥി നിര്‍ത്തി സ്ഥലം വിട്ടു. എന്നാല്‍ അവതാരകന്‍ ഭൂകമ്പമനുഭവപ്പെടുന്നുവെന്നും സംഭവിക്കുന്നത് ഇന്നതാണെന്നും വിശദീകരിച്ച ശേഷമാണ് പരിപാടി നിര്‍ത്തിയത്. ''ഭൂകമ്പം വളരെ ശക്തമാണ്. അതിനാല്‍ സുരക്ഷിതത്വത്തിന്റെ പേരില്‍ ഞങ്ങള്‍ തല്‍ക്കാലം നിര്‍ത്തുന്നു. നന്ദി'' എന്ന് ഔപചാരികതകള്‍ പൂര്‍ത്തിയാക്കി. https://youtu.be/UYTb7u6cLlc