മോദിയുടെ നാട്ടുകാര്‍ മോദിക്കല്ലാതെ മറ്റാര്‍ക്ക് വോട്ടു ചെയ്യാന്‍

Tuesday 14 November 2017 6:17 pm IST

പാട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാട്ടുകാര്‍ മോദിക്കല്ലാതെ മറ്റാര്‍ക്ക് വോട്ടു ചെയ്യാനാണെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഗുജറാത്തില്‍ ബിജെപി തന്നെ ജയിക്കും. അവിടെ ബിജെപിക്ക് ഒരാപത്തുമില്ല. പ്രധാനമന്ത്രിയുടെ നാട്ടുകാര്‍ എങ്ങനെ മറ്റാര്‍ക്കെങ്കിലും വോട്ട് ചെയ്യും. പ്രധാനമന്ത്രിയുടെ നാട്ടുകാരുടെ വികാരങ്ങള്‍ കൂടി കണക്കിലെടുക്കൂ. നിതീഷ് പറഞ്ഞു. അവര്‍ സ്വന്തം പ്രധാനമന്ത്രിയുടെ പാര്‍ട്ടിക്കെതിരെ വോട്ട് ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം പറഞ്ഞു.