ഹോം » ഭാരതം » 

ദാവൂദിന്റെ മുംബൈയിലെ സ്വത്ത് ലേലം ചെയ്തു

വെബ് ഡെസ്‌ക്
November 14, 2017

മുംബൈ: പാക്കിസ്ഥാനില്‍ കഴിയുന്ന കൊടും ഭീകരന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മുംബൈയിലെ ഹോട്ടല്‍ ഉള്‍പ്പെടെയുള്ള മൂന്നു വസ്തുവകകള്‍ 11.58 കോടി രൂപക്ക് ലേലം ചെയ്തു.

നേരത്തെ ഈ വസ്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയതായിരുന്നു. കള്ളക്കടത്തുകാര്‍ക്കെതിരെയുള്ള കേന്ദ്ര ധനമന്ത്രാലയത്തിന്റെ ആക്ട് പ്രകാരമാണ് നടപടി. സൈഫി ബുര്‍ഹാനി അപ്‌ലിഫ്‌മെന്റ് ട്രസ്റ്റാണ് വസ്തുവകകള്‍ ലേലത്തിലെടുത്തത്.

റൗണാഖ് അഫ്‌റോസ് ഹോട്ടലിന് 4.53 കോടി, ഷബ്‌നം ഗസ്റ്റ് ഹൗസിന് 3.52കോടി, ധര്‍മ്മവാല കെട്ടിടത്തിന് 3.53 കോടിയും ലഭിച്ചു.

Related News from Archive
Editor's Pick