വിധി എതിരെങ്കില്‍ രാജിയെന്ന് ചാണ്ടി

Tuesday 14 November 2017 8:39 pm IST

കൊച്ചി: ഹൈക്കോടതി വിധി തനിക്കെതിരെങ്കില്‍ രാജിവയ്ക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി. കോടതിയുടേത് പരാമര്‍ശങ്ങള്‍ മാത്രമാണെന്നും വിധിയുമായി അതിന് ബന്ധമില്ലെന്നും ചാണ്ടി വ്യക്തമാക്കി. തനിക്ക് എതിരായ ഒരു ഉത്തരവും കോടതി വിധിയില്‍ ഇല്ല. കോടതി വിധി കൈപ്പറ്റിയ ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.