ആലപ്പുഴ: കോണ്‍ഗ്രസ് നേതാക്കന്മാരെയും പ്രതിപക്ഷനേതാവിനെയും അധിക്ഷേപിക്കുന്ന തരത്തില്‍ അശ്ലീല പദപ്രയോഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ശബ്ദരേഖയ്ക്കു പിന്നില്‍ ഗൂഢാലോചന ഉള്ളതായി സംശയിക്കുന്നതായി ഡിസിസി പ്രസിഡന്റ് എം.ലിജു. ഇതുസംബന്ധിച്ച് ഡിജിപിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്കി. സിപിഎം മുഖപത്രവും ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുമാണ് ഇതുസംബന്ധിച്ച് കുപ്രചാരണങ്ങള്‍ നടത്തുന്നത്. ദേശാഭിമാനിക്കെതിരെ എഡിറ്റേഴ്സ് ഗില്‍ഡിന് പരാതി നല്‍കിയതായും ലിജു അറിയിച്ചു. തോമസ് ചാണ്ടിക്കെതിരെ ശക്തമായി പ്രതികരിച്ചതിനുശേഷമാണ് ഇത്തരത്തില്‍ വ്യാജ ശബ്ദരേഖ പ്രചരിച്ചുതുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: