ഹോം » പ്രാദേശികം » മലപ്പുറം » 

മീസില്‍സ് റുബെല്ല വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി കളക്ടറുടെ ഉത്തരവ്

November 14, 2017

മലപ്പുറം: ഒമ്പത് മാസം പൂര്‍ത്തിയായതും പത്താംക്ലാസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും മീസില്‍സ് – റുബെല്ല വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കികൊണ്ട് ജില്ലാ കളക്ടര്‍ അമിത് മീണ ഉത്തവിട്ടു. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഓര്‍ഫനേജ്, മദ്‌റസ, അങ്കണവാടി വിദ്യാലയങ്ങള്‍ക്കും നല്‍കി. സ്ഥാപന മേധാവികള്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കുത്തിവെപ്പ് നല്‍കിയെന്ന് ഉറപ്പ് വരുത്തണമന്നും കളക്ടര്‍ പറഞ്ഞു.
ഇതുവരെയായി ജില്ലയില്‍ 50 ശതമാനം കുട്ടികള്‍ക്ക് മാത്രമേ വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുള്ളൂ. മെഡിക്കല്‍ ടീം വിദ്യാലയങ്ങളില്‍ കൃത്യമായി വാക്‌സിന്‍ നല്‍കാന്‍ എത്തിയിട്ടും വ്യാജ പ്രചരണം മൂലം രക്ഷിതാക്കളും കുട്ടികളും വാക്‌സിന്‍ എടുക്കാതെ മാറിനില്‍ക്കുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടര്‍ ഇത്തരം നടപടികള്‍ കൈകൊള്ളുന്നത്.

Related News from Archive
Editor's Pick