സതീശന്‍ പാച്ചേനി ഉള്‍പെടെ 107 പേര്‍ക്കെതിരെ കേസ്

Tuesday 14 November 2017 9:41 pm IST

തലശ്ശേരി: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പാലയാട് ക്യാംപസിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലേക്ക് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനിടെ റോഡില്‍ മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചുവെന്നതിന് ഡിസിസി പ്രസിഡണ്ട് സതീശന്‍ പാച്ചേനി ഉള്‍പെടെ 107 പേര്‍ക്കെതിരെ ധര്‍മ്മടം പോലീസ് കേസെടുത്തു. നേതാക്കളായ മമ്പറം ദിവാകരന്‍, കുന്നുമ്മല്‍ ചന്ദ്രന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, സുധീപ് ജയിംസ് തുടങ്ങിയ നേതാക്കളും കണ്ടാലറിയാവുന്ന 100 പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ്. കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ക്യാംപസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്ന് ആരോപിച്ചാണ് കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ പാലയാട് ചിറക്കുനിയില്‍ നിന്നും നിയമ പഠന കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തിയിരുന്നത്. ഇത്കാരണം മേലൂര്‍ റൂട്ടില്‍ ഒരു മണിക്കൂറിലേറെ സമയം വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു.