ഹോം » പ്രാദേശികം » കണ്ണൂര്‍ » 

നോര്‍ത്ത് ഉപജില്ലാ കലോത്സവം വടക്കുമ്പാട് ഹയര്‍ സെക്കന്ററിയില്‍

November 14, 2017

തലശ്ശേരി: നോര്‍ത്ത് ഉപജില്ലാ കലോത്സവം 16 മുതല്‍ 18 വരെ വടക്കുമ്പാട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലും പി.സി.ഗുരു വിലാസം യുപി സ്‌കൂളിലുമായി നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഉപജില്ലയിലെ നൂറില്‍ പരം സ്‌കൂളുകളില്‍ നിന്ന് നാലായിരത്തോളം കലാ പ്രതിഭകള്‍ മാറ്റുരക്കും. കലാ മത്സരങ്ങള്‍ വടക്കുമ്പാട് ഹയര്‍ സെക്കന്ററിയിലും അറബിക് സംസ്‌കൃതം കലോത്സവം പി.സി.ഗുരുവിലാസത്തിലുമായാണ് അരങ്ങേറുന്നത്. കലോത്സവത്തിന്റെ ഭാഗമായി കേരള വനംവകുപ്പ് ഒരുക്കുന്ന ഫോട്ടോ പ്രദര്‍ശനവും എരഞ്ഞോളി ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ പക്ഷികളുടെ ഫോട്ടോ പ്രദര്‍ശനവും ഒരുക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ എരഞ്ഞോളി പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.രമ്യ, പ്രധാനാദ്ധ്യാപകന്‍ പി.സുരേഷ്, അശോകന്‍, കെ.സജീവ്, സതീശന്‍ സംബന്ധിച്ചു.

കണ്ണൂര്‍ - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick