ഹോം » പ്രാദേശികം » പാലക്കാട് » 

മതപരിവര്‍ത്തനത്തില്‍പ്പെടുന്നവരില്‍ ഏറെയും ഈഴവ സമുദായത്തില്‍പ്പെട്ടവര്‍: വെള്ളാപ്പള്ളി

November 14, 2017

വടക്കഞ്ചേരി: ലൗ ജിഹാദ് പോലുള്ള മതപരിവര്‍ത്തന പരമ്പരയില്‍പ്പെട്ടു പോവുന്നവരില്‍ ഏറെയും ഈഴവ സമുദായത്തില്‍പ്പെട്ടവരാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
എസ്എന്‍ഡിപി യോഗം വടക്കഞ്ചേരി യൂണിയന്‍ സംഘടിപ്പിച്ച മഹാസമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചവത്സര പദ്ധതി നിലവില്‍ വന്നിട്ട് 60 വര്‍ഷമായിട്ടും മാറി മാറി ഭരിച്ച സരക്കാരിന് ക്രിയാത്മകമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. പാലക്കാട് ജില്ലയില്‍ ഭൂരിഭാഗവും കര്‍ഷക കുടുംബങ്ങളാണ്. എന്നാല്‍ കൃഷിയെ സംരക്ഷിക്കാന്‍ സബ്‌സിഡി പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് പ്രത്യേക പാക്കേജ് നടപ്പിലാക്കി പരമ്പരാഗത കാര്‍ഷിക മേഖല നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ചടങ്ങില്‍ രവിവാര പാഠശാല സമാരംഭ പ്രഖ്യാപനവും, ഗുരു സാന്ത്വനം സ്‌കോളര്‍ഷിപ്പ് വിതരണവും നടന്നു. യൂണിയന്‍ പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രീതി നടേശന്‍, കെ.വി സദാനന്ദന്‍, ആദിത്യവര്‍ദ്ധന്‍, എ.എന്‍.സുരേഷ് .കെ.എസ്.ശ്രീജേഷ്, കെ.എസ്.ബാബുരാജ്, ബോര്‍ഡ് അംഗങ്ങള്‍, യൂണിയന്‍ കൗണ്‍സിലര്‍മാര്‍, യൂത്ത് വിംങ് ,വനിത സംഘം ഭാരവാഹികള്‍ സംസാരിച്ചു.

Related News from Archive
Editor's Pick