ഹോം » പ്രാദേശികം » പാലക്കാട് » 

പട്ടാമ്പിയില്‍ വ്യാജ കുടിവെള്ള വിതരണ കേന്ദ്രം

November 14, 2017

പട്ടാമ്പി:നഗരസഭയില്‍ ഒരു വീടിനോട് ചേര്‍ന്ന് വ്യാജ കുടിവെള്ള കമ്പിനി പ്രവര്‍ത്തിക്കുന്നു.ഒരു ബോര്‍ഡോ, കമ്പനിയുടെ പേരോ,ലൈസന്‍സ് നമ്പറോ ഒന്നുമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.കാര്‍ഷെഡ്ഡില്‍ ഉണക്കാനിട്ട തുണികള്‍ക്ക് താഴെ നിരത്തി വച്ചിരിക്കുന്ന ഏത് കമ്പനിയുടെ ബാരലുകളില്‍ വേണമെങ്കിലും വെള്ളം ലഭിക്കും.
ജില്ലയില്‍ അനുമതിയില്ലാത്ത ഇത്തരം ഇരുപതിലേറെ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട അവയില്‍ പല കമ്പനികളും പട്ടാമ്പി നഗരസഭയിലാണ് പ്രവര്‍ത്തിക്കുന്നത്.ഇത്തരത്തിലുള്ള കുടിവെള്ളത്തില്‍ മാരകമായ അളവില്‍ കാല്‍സ്യവും ക്ലോറൈഡും കോളിഫാം ബാക്ടീരിയയും അടങ്ങിയിട്ടുണ്ട്.ഇത് വിവിധ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും.കുപ്പിവെള്ള കമ്പനികള്‍ക്ക് വെള്ളത്തിന്റെ ഗുണ നിലവാരം പരിശോധിക്കാന്‍ സ്വന്തം ലാബും പരിശോധകരും വേണമെന്നാണ് നിയമം.
എന്നാല്‍ ഇത്തരം സംവിധാനങ്ങള്‍ ഒന്നുമില്ലാതെ വ്യാജ കുടിവെള്ള വിതരണ കമ്പനികള്‍ സധൈര്യം പ്രവര്‍ത്തിക്കുന്നത് പട്ടാമ്പി നഗരസഭയിലാണ് എന്നുള്ളത് ഏറെ ഗൗരവമുള്ളതാണ്.
ജനങ്ങളുടെ ആരോഗ്യത്തെ ബാദിക്കുന്ന ഗൗരവകരമായ ഈ വിഷയം ആരോഗ്യ വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നും മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ അറിയിച്ചു.

Related News from Archive
Editor's Pick