ഹോം » പ്രാദേശികം » കോട്ടയം » 

ക്ഷേത്രസംരക്ഷണ സമിതി പ്രതിഷേധിച്ചു

November 15, 2017

ഏറ്റുമാനൂര്‍: ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനുരില്‍ ദേവസ്വം മന്ത്രിയുടെയും എംഎല്‍എ യുടെയും നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലെ പ്രധാന ആവശ്യങ്ങള്‍ നടപ്പിലാക്കാത്തതില്‍ കേരള ക്ഷേത്ര സംരക്ഷണ സമിതി ഏറ്റുമാനൂര്‍ യൂണിറ്റ് പ്രതിഷേധിച്ചു. പ്രധാനമായും ആയിരക്കണക്കിനു അയ്യപ്പഭക്തര്‍ എത്തിച്ചേരുന്ന ഏറ്റുമാനൂര്‍ ശുചി മുറികളുടെ അപര്യാപ്തത ഭക്തജനങ്ങള്‍ ചൂണ്ടി കാണിച്ചിരുന്നു. തുടര്‍ന്നു 10 ബയോ ടോയിലറ്റുകള്‍ സ്ഥാപിക്കാമെന്നു ഉറപ്പു നല്‍കിയെങ്കിലും പാലിക്കപ്പെട്ടില്ല .
ഏറ്റുമാനൂര്‍ ടൗണ്‍ പൂര്‍ണ്ണമായും ഇരുട്ടില്‍. മൂന്നു ഹൈമാക്‌സ് ലൈറ്റുകള്‍ കത്താതായിട്ട് മാസങ്ങളായി. യാതൊരു നടപടിയും നഗരസഭയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഇടത്താവള ഫണ്ട് 25 ലക്ഷമായി ഉയര്‍ത്തണമെന്ന ആവശ്യത്തിന് സര്‍ക്കാര്‍ ഇതുവരെയും അനുകൂല തീരുമാനമെടുത്തിട്ടില്ല.സമിതി പ്രസിഡന്റ് സുരേഷ് ഗോവിന്ദിന്റെ അദ്ധ്യക്ഷനായി. സമിതി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.എസ്.നാരായണ്‍ , മണിയനാചാരി തുടങ്ങിയവര്‍ സംസാരിച്ചു.

കോട്ടയം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick