ഉടമയ്‌ക്കെതിരെ കേസ്

Tuesday 14 November 2017 10:06 pm IST

തൊടുപുഴ: യാത്രയ്ക്കിടെ സ്വകാര്യ ബസിന്റെ ടയര്‍പൊട്ടിയ സംഭവത്തില്‍ ബസുടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. തിങ്കളാഴ്ച്ച ഉച്ചയോടെ മണക്കാടിന് സമീപമാണ് മൂവാറ്റുപുഴ-പണ്ടപ്പിള്ളി-തൊടുപുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന നിര്‍മ്മാല്യം എന്ന ബസിന്റെ ടയര്‍ പൊട്ടിതെറിക്കുന്നത്. അപകടത്തില്‍ ആല്‍പ്പാറ സ്വദേശി ശശിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അശ്രദ്ധമായി ബസ് ഉപയോഗിച്ചതിന് ഐപിസി 338 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ തൊടുപുഴ മോട്ടോര്‍ വാഹന വകുപ്പ് ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യാനാവശ്യപ്പെട്ട് മൂവാറ്റുപുഴ ആര്‍റ്റിഒയ്ക്ക് കത്ത് നല്‍കി. തൊടുപുഴ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.എസ്. സുരേഷ് നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടി. ബസിന്റെ ഫിറ്റ്‌നസ് പൂര്‍ണ്ണമായും ബോധ്യപ്പെട്ട ശേഷം മാത്രമെ ഇനി നിരത്തിലിറക്കാന്‍ അനുവദിക്കൂ എന്നാണ് മോട്ടോര്‍ വാഹനവകുപ്പ് നല്‍കുന്ന വിവര ം.