ഹോം » പ്രാദേശികം » ഇടുക്കി » 

ടാറിങ്ങ് വാഹനവും കാറും കൂട്ടിയിടിച്ച്തൊഴിലാളികള്‍ക്ക് പരിക്ക്

November 14, 2017

 

മറയൂര്‍: അന്തര്‍സംസ്ഥാനപാതയില്‍വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിന് സമീപത്തുണ്ടായ വാഹന അപകടത്തില്‍തൊഴിലാളികള്‍ക്ക് പരിക്ക്.
ടാറിങ്ങ് ജോലികള്‍ക്കായി കോതമംഗലത്ത് നിന്നുംമറയൂരിലെത്തിയ ബാബു, വില്‍സണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പഴനി- ശബരിമല തീര്‍ത്ഥാടനപാതയുടെടാറിങ്ങ്ജോലികഴിഞ്ഞ്മടങ്ങി വന്ന ഓട്ടോറിക്ഷയുംമൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനെത്തിയമലപ്പുറം സ്വദേശികളുടെ ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്.സാരമായി പരിക്കേറ്റ ഇവരെമറയൂരിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷംഉദുമലപേട്ടയിലെത്തിച്ചു. ശസ്ത്രക്രിയ ആവശ്യമായി വന്നതിനാല്‍ ഇവരെസ്വദേശമായ കോതമംഗലത്തെ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് എത്തിച്ചു.

 

Related News from Archive
Editor's Pick