കൊട്ടാരക്കര: വാഹനാപകടങ്ങളില്‍പെടുന്നവര്‍ക്ക് അടിയന്തിരസഹായം നല്കുന്ന ഉപകരണമായ ട്രോമാ ബോര്‍ഡ്—കൊട്ടാരക്കര ടൗണ്‍ ട്രാഫിക് പരിഷ്കരണസമിതി കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ട്രോമാ കെയര്‍ യൂണിറ്റിനായി വാങ്ങി നല്കി. ട്രോമാബോര്ഡിന്റെ കൈമാറ്റചടങ്ങ് ഐഷാപോറ്റി എംഎല്‍എ നിര്‍വഹിച്ചു. ആശുപത്രി കാഷ്വാലിറ്റിയില്‍ നടന്ന യോഗത്തില്‍ നഗരസഭ ചെയര്പേഴ്സന് ഗീതാസുധാകരന്‍ അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര ഡിവൈഎസ്പി ജെ.ജേക്കബ്, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ബിജു നെല്‍സണ്‍, പ്രവാസി സംഗമം പ്രസിഡന്റ് രാജേന്ദ്രന്‍പിള്ള, ട്രാഫിക് പരിഷ്കരണസമിതി ഭാരവാഹികളായ ജി.എച്ച്.കൃഷ്ണയ്യര്‍, ജോണ്‍ ഡാനിയല്‍, ഡെപ്യൂട്ടി സൂപ്രണ്ട് ജയേഷ് മോഹന്‍, ആര്‍എംഒ ഡോ.സിസി തങ്കച്ചന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: