ഹോം » വാര്‍ത്ത » കേരളം » 

ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കുന്നതില്‍ എതിര്‍പ്പില്ല – കെ.എം മാണി

July 17, 2011

ന്യൂദല്‍ഹി: മുസ്ലീംലീഗിന്‌ അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന്‌ ധനമന്ത്രി കെ.എം മാണി പറഞ്ഞു. മൂന്നാമതൊരു മന്ത്രിസ്ഥാനം കേരളാ കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടിരുന്നുവെന്നും അതിനു പകരമായാണ്‌ ചീഫ്‌ വിപ്പ്‌ സ്ഥാനം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കേരളാ കോണ്‍ഗ്രസ്സിന്റെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു കഴിഞ്ഞെന്നും അദ്ദേഹം ദല്‍ഹിയില്‍ പറഞ്ഞു. ഞങ്ങള്‍ക്ക്‌ കിട്ടേണ്ടത്‌ കിട്ടി. ഇനി അവര്‍ക്ക്‌ എത്ര കൊടുത്താലും യാതൊരു എതിര്‍പ്പുമില്ല കേരള കോണ്‍ഗ്രസിന്‌ മൂന്നാമതൊരു മന്ത്രിയെ കൂടി കിട്ടിയാല്‍ കൊള്ളാമായിരുന്നു. അത്‌ ഞങ്ങള്‍ നേരത്തെ തന്നെ യു.ഡി.എഫില്‍ പറഞ്ഞതുമാണ്‌.

എന്നാല്‍ മന്ത്രിയ്ക്ക്‌ പകരമാണ്‌ ചീഫ്‌ വിപ്പ്‌ സ്ഥാനം തന്നത്‌. അതോടെ കേരള കോണ്‍ഗ്രസിന്റെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കപ്പെട്ടു- മാണി പറഞ്ഞു. പി.ജെ ജോസഫിനെതിരായ എസ്‌.എം.എസ്‌ വിവാദത്തെക്കുറിച്ച്‌ തനിക്കറിയില്ലെന്നും വിഷയം പരിശോധിച്ച ശേഷം മറുപടി നല്‍കാമെന്നും കെ.എം. മാണി പറഞ്ഞു.

ചരക്ക്‌ സേവന നികുതി നിശ്ചയിക്കുന്നതിനുള്ള സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ ഉന്നതാധികാര സമിതിയുടെ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗത്തില്‍ പങ്കെടുക്കാനാണ് മാണി ദല്‍ഹിയിലെത്തിയത്.

സംസ്ഥാന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതിയുടെ അധ്യക്ഷനാകാന്‍ താന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്താംമലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍

Related News from Archive
Editor's Pick