കുറ്റിക്കാട്ടൂര്‍: കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ ലോക പ്രമേഹ ദിനത്തില്‍ നടത്തം സംഘടിപ്പിച്ചു. വ്യായാമ ശീലത്തിന്റെയും നടത്തത്തിന്റെയും പ്രാധാന്യം പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്താനായിരുന്നു പരിപാടി. ഇ. കെ. ബഷീര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്തു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ തോമസ് എം.പി. അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ പ്രിയ പ്രോത്താസിസ്, പി. അബ്ദുറഹിമാന്, ബഷീര്‍, എന്‍. ദിനേശന്, കെ. റിയാസ്, എം. രത്നാവതി, കെ.പി. ശില്പ, സി.പി. ശാഖിദാസ്, എന്‍.എം. നിസരി, സി.പി. ആതിര, എസ്. നദീംഷാ, കെ. സാന്ദ്രദാസ് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: