ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ രാജി നിരന്തര സമര പോരാട്ടങ്ങളുടെ വിജയമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്. തോമസ് ചാണ്ടിയ്ക്ക് റോഡ് നിര്‍മ്മിക്കാന്‍ ശുപാര്‍ശ നടത്തിയ ഷുക്കൂറിനെതിരെ സംഘടന നടപടി എടുക്കുവാന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറാകുമോ എന്ന് വ്യക്തമാക്കണമെന്നും, ഫണ്ട് അനുവദിച്ച എംപി ഇസ്മയിലിനെതിരെ സിപിഐ എന്തു നടപടിയാണെടുക്കുകയെന്നും അദ്ദേഹം ചോദിച്ചു.
ബിജെപി ജനകീയ പോരാട്ടങ്ങളുടെ വിജയമാണ് തോമസ് ചാണ്ടിയുടെ രാജി. പ്രതിപക്ഷത്ത് നിന്ന് ബിജെപി സന്ധിയില്ല പോരാട്ടമാണ് നയിച്ചത്. ഈ കഴിഞ്ഞ 85 ദിവസത്തിനുള്ളില്‍ 26 ലേറെ വ്യത്യസ്ത സമരങ്ങളാണ് തോമസ് ചാണ്ടിയുടെ രാജിയ്ക്ക് വേണ്ടി ബിജെപി നടത്തിയത് എന്നും സോമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: