ആലപ്പുഴ: എകൈസ് സ്പെഷ്യല്‍ സ്ക്വാഡ് ഹരിപ്പാട്, കായംകുളം ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍ 15 ലിറ്റര്‍ ചാരയവും വാറ്റ് ഉപകരണങ്ങളൂമായി മൂന്ന് പേര് അറസ്റ്റിലായി. ചിങ്ങോലി കോട്ടയ്ക്കകം അരീക്കത്തറ വീട്ടില്‍ കവിതാഭവനത്തില്‍ രജീഷ്കുമാറിനെ 10 ലിറ്റര്‍ ചാരയവുമായും, ചിങ്ങോലി കാട്ടുപറമ്പില്‍ രാജേന്ദ്രപ്രാസാദ്, അനുജന് അനില്‍ എന്നിവര്‍ ചേര്‍ന്ന് അവരുടെ വീടിനോട് ചേര്‍ത്ത് ക്രമീകരിച്ചിരുന്ന വാറ്റുപകരണങ്ങളും 5 ലിറ്റര്‍ ചാരയവും 310 ലിറ്റര്‍ കോടയും, ഗ്യാസ് സിലിണ്ടറും അടുപ്പും പിടികൂടി.
പ്രതികളെ ഹരിപ്പാട് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്പെഷ്യല്‍ സ്ക്വാഡ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ആര് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയിഡില്‍ പ്രിവന്റിവ് ഓഫീസറന്മാരായ എന്‍. ബാബു, കുഞ്ഞുമോന്, എം. കെ. സജിമോന്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം. റെനി, വി. അരുണ്‍, അനില്‍കുമാര്‍, ബിപിന്‍, ഡ്രൈവര്‍ ബിപിനചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: