രാജാക്കാട്: രാജകുമാരിയില്‍ വീട് കുത്തിത്തുറന്ന് പണവും സ്വര്‍ണവും വെള്ളിയും മോഷ്ടിച്ച തമിഴ്നാട് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ഗുഡല്ലൂര്‍ ഓഡൈ തെരുവ് സ്വദേശികളായ രഘു(30), ചന്ദ്ര(42) എന്നിവരെയാണ് രാജാക്കാട് എസ്ഐ അനൂപ്മോന്‍ പി.ഡി.യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
രാജകുമാരി സ്വദേശി രാജേന്ദ്രന്റെ വീട്ടില്‍ ജോലിക്ക് നിന്നിരു
ന്ന ഇവര്‍ വീട്ടുകാര്‍ ഇല്ലാതിരുന്ന സമയത്താാ
ണ് മോഷണം നടത്തിയത്. 200 ഗ്രാം വെള്ളിയും, സ്വര്‍ണ താലിയും 65,000 രൂപയുമാണ് മോഷ്ടിച്ചത്.
ശേഷം ഇവര്‍ തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. വെള്ളിയും സ്വര്‍ണവും ഇവരെയുടെ പക്കല്‍നിന്നും പോലീസ് കണ്ടെടുത്തു. ഭാര്യ ഭര്ത്താക്കളാണെന്ന് തെറ്റിധരിപ്പിച്ചാണ് വീട്ടില്‍ ജോലിക്ക് കയറിയത്. ഇവര്‍ കാമുകി കാമുകന്മാരാണെന്ന് പോലീസ് പറയുന്നു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: