കൊളംബോ: സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് പത്ത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റു ചെയ്തു. ഇന്നു രാവിലെയാണ് മത്സ്യത്തൊഴിലാളികളെ ലങ്കൻ നാവികസേനാ അറസ്റ്റ് ചെയ്തത്.
അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇവരെ പിടികൂടിയത്. ഇവരെ പിന്നീട് ശ്രീലങ്കൻ ഫിഷറീസ് വകുപ്പിനു കൈമാറി. മത്സ്യബന്ധനത്തിനുപയോഗിച്ച ബോട്ടും നാവികസേന പിടിച്ചെടുത്തു. ്രശീലങ്കയിലെ നെടുത്തീവിൽ വച്ചാണ് ഇവർ പിടിയിലായത്. ഇവരെ ശ്രീലങ്കയുടെ കങ്കേശ്വരൈ നാവിക ക്യാമ്പിലെയ്ക്ക് ചോദ്യം ചെയ്യലിനായി കൊണ്ടുപോയി.
നവംബർ 7 ന് സമാനമായ സംഭവമുണ്ടായിരുന്നു. നാല് മീൻപിടിത്തക്കാരെ ശ്രീലങ്കൻ നാവികസേന പിടികൂടിയിരുന്നു. ഇവർ തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ നിന്നുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: