മുംബൈ: ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പ എടുത്ത് മുങ്ങിയ വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ ബാങ്ക് അക്കൗണ്ട് , ഓഹരി ഫണ്ട്, മ്യൂച്ചല്‍ ഫണ്ട് നിക്ഷേങ്ങള്‍ തുടങ്ങിയവ പിടിച്ചെടുക്കാന്‍ സെബിയുടെ നിര്‍ദേശം. 2015ല്‍ സെബി ചുമത്തിയ 15 ലക്ഷം രൂപ പിഴ അടയ്ക്കാത്തതിനാലാണ് നടപടി.
ബാങ്കുകള്‍, മ്യൂച്വല്‍ ഫണ്ട് എഎംസികള്‍, ഡെപ്പോസിറ്ററികള്‍ എന്നിവയ്ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്കി. ഉത്തരവ് കൈമാറിയതിനെ തുടര്‍ന്ന് ഫണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കാന്‍ മല്യയ്ക്ക് സെബിയുടെ അനുവാദമില്ലാതെ കഴിയില്ല.
എന്നാല്‍ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നതിന് തടസമില്ല.ബാങ്കുകള്‍, ഡെപ്പോസിറ്ററികള്‍, മ്യൂച്വല്‍ ഫണ്ട് എഎംസികള്‍ എന്നിവയോട് കഴിഞ്ഞ ഒരുവര്‍ഷത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: