ഗ്വാളിയര്‍: ഹിന്ദു മഹാസഭാ നേതാവായിരുന്ന നാഥുറാം ഗോഡ്സെയ്ക്ക് മദ്ധ്യപ്രദേശിലെ ഗ്വാളിയറില്‍ സഭാ ഓഫീസിനുള്ളിലാണ് പ്രതിമ സ്ഥാപിച്ച മന്ദിരം.
ഗാന്ധിവധക്കേസില്‍ ഗോഡ്സെയെ തൂക്കിക്കൊന്നതിന്റെ വാര്‍ഷിക ദിവസമായ നവംബര്‍ 15 നായിരുന്നു മന്ദിര സമര്‍പ്പണം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന് ഹിന്ദു മഹാസഭ മീററ്റ് ഓഫീസില്‍ ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചത് വിവാദമായിരുന്നു.
ഗ്വാളിയറിലെ മന്ദിര സ്ഥാപനത്തെ എതിര്‍ത്ത കോണ്‍ഗ്രസ് ഇത് ദേശവിരുദ്ധ പ്രവര്‍ത്തനമാണെന്ന് ആരോപിച്ചു. സ്വന്തം പുരയിടത്തില്‍ ആരാധനാ സൗകര്യം ഉണ്ടാക്കുന്നതിന് ആരുടെയും അനുമതി വേണ്ടെന്നും അതിനാല്‍ കോര്പ്പറേഷന് അനുവദിച്ചിട്ടില്ലെന്നും ബിജെപിയുടെ മേയര്‍ വിവേക് ഷെജ്വാല്ക്കര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: