അമ്പലപ്പുഴ: മിമിക്രി കുടുംബത്തിലെ മൂന്നു പേര്‍ക്കും മോണോ ആക്ടില്‍ ഒന്നാം സ്ഥാനം. പുന്നപ്ര അറവുകാട് സ്കൂളില്‍ ആരംഭിച്ച ആലപ്പുഴ ഉപജില്ലാ കലോത്സവത്തിലാണ് ഒരേ കുടുംബത്തിലെ മൂന്നു പേര് മിന്നും താരമായത്. പ്രശസ്ത മിമിക്രി കലാകാരന്മാരായ പുന്നപ്ര മധുവിന്റെയും, സഹോദരന് മനോജിന്റെയും മക്കളായ മഹിമ, മാളവിക, മഹാദേവന് എന്നിവരാണ് മോണോ ആക്ട് മത്സരത്തില്‍ ഒന്നാമതെത്തിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലാണ് ആലപ്പുഴ ടിഡിഎച്ച്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ മഹാദേവന് മത്സരിച്ചത്. മിമിക്രിയിലും ഈ പ്രതിഭക്ക് ഒന്നാം സ്ഥാനമുണ്ട്. പുന്നപ്ര യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മഹിമ, അറവുകാട് എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മാളവിക .മഹാദേവനും, മഹിമയും കഴിഞ്ഞ ജില്ലാ കലോത്സവത്തിലും ഇതേ ഇനത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. പിതാവിന്റെ കൂടെ കേരളത്തിലെ പ്രധാന വേദികളില്‍ മഹാദേവന് മിമിക്രി അവതരിപ്പിക്കാന്‍ പോകാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: